Share this Article
Union Budget
ഡോക്ടർ എ ജയതിലക്ക് പുതിയ ചീഫ് സെക്രട്ടറിയാകും
Dr. A Jayathilak

ഡോക്ടർ എ ജയതിലക്ക് പുതിയ ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.1991 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് എ ജയതിലക്. നിലവിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ശാരദ മുരളീധരൻ ഈ മാസം 30ന് വിരമിക്കുക്കുന്ന ഒഴിവിലേക്കാണ് നിയമനം.  സംസ്ഥാനത്തെ അൻപതാമത്തെ ചീഫ് സെക്രട്ടറിയാണ് ഡോക്ടർ എ ജയതിലക്. കേരള കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാൻ വിസമ്മതിച്ചതോടെയാണ് ചീഫ് സെക്രട്ടറി പദവി എ ജയതിലകിലേക്ക് എത്തിച്ചേർന്നത്.


 ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇടയിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെയാണ് ചീഫ് സെക്രട്ടറി പദവിയിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്. 1991 ലെ ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മിൽ നിന്ന് പിജി സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.മാനന്തവാടി സബ് കലക്ടറായാണ് ഐഎഎസുകാരൻ എന്ന നിലയിൽ  എ ജയത്തിലക് കരിയർ തുടങ്ങിയത്..  ഇതിനുപുറമേ ജില്ലാ കളക്ടറായി കോഴിക്കോടും കൊല്ലത്തും പ്രവർത്തിച്ചിട്ടുണ്ട്.. നിലവിൽ ധനകാര്യ ചീഫ് സെക്രട്ടറിയായ ജയതിലക് സംസ്ഥാനത്തെ രണ്ടാമത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്. 


കേരള കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥനായ മനോജ് ജോഷി 2020 മുതൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. നിലവിൽ ഗ്രാമ വികസന മന്ത്രാലയത്തിൽ ഭൂവിഭവ സെക്രട്ടറിയാണ്.  കേരളത്തിലേക്ക് തിരികെ വരാൻ അദ്ദേഹം വിസമ്മതിച്ചത്  കൊണ്ടാണ് ജയതിലകിന് സംസ്ഥാനത്തെ അമ്പതാമത് ചീഫ് സെക്രട്ടറി പദവി ലഭിച്ചത്. 2026 ജൂൺ വരെയാണ് ജയതിലകിന് കാലാവധി ഉള്ളത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories