Share this Article
എഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ നടന്ന പൊലീസ് പരിശോധനയെ മാധ്യമവേട്ടയെന്ന്  ചിത്രീകരിക്കാന്‍ ശ്രമിച്ചത് അപക്വമായ സമീപനമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
വെബ് ടീം
posted on 06-03-2023
1 min read
CPM State Secretary MP Govindan

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നിര്‍മ്മിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് എഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ നടന്ന പൊലീസ് പരിശോധന നിയമവാഴ്ചയുടെ ഭാഗമായുള്ള നടപടി മാത്രമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. പരിശോധനയെ മാധ്യമവേട്ടയെന്ന് രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത് അപക്വമായ സമീപനമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

മാധ്യമ സ്വാതന്ത്രം പോലെ പ്രധാനമാണ് മാധ്യമ ധാര്‍മ്മികത.മാധ്യമധാർമികതക്ക്‌ ചേരാത്ത വിധം പ്രവർത്തിച്ച ചാനലിന്റെ പ്രവർത്തനത്തെ ന്യായീകരിക്കുന്നവർ അന്തിമമായി ഹനിക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തെ തന്നെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.മാധ്യമസ്വാന്ത്ര്യക്കെുറിച്ചുള്ള പാഠം കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും പാഠിക്കേണ്ട ഒരു ഗതികേടും സിപിഐഎ മ്മിനോ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കോ ഇല്ല. രാജ്യത്ത്‌ ആദ്യം മാധ്യമപ്രവർത്തനങ്ങൾക്ക്‌ കൂച്ചുവിലങ്ങിട്ടത്‌ കോണ്‍ഗ്രസ്സാണ്. അടിയന്തരാവസ്ഥക്കാലത്ത്‌ ഇന്ദിരാഗാന്ധിയാണ്‌ രാജ്യത്ത്‌  മാധ്യമ സെൻസർഷിപ്പ്‌ എർപ്പെടുത്തിയതെന്നും
അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവി വൽക്കരണം ഊട്ടി ഉറപ്പിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്.മൂന്ന് സർവകലാശാലകളിൽ വി.സി ഇല്ലാത്ത സ്ഥിതിയാണെന്നും, മലയാളം സർവകലാശാല വി.സി നിയമന പട്ടിക ഗവർണർ അംഗീകരിക്കുന്നില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.ചാൻസിലറെ നീക്കാനുള്ള നിയമസഭ ബില്ലിൽ സാങ്കേതികമായി ഒപ്പിടാത്തതിൻ്റെ ബലത്തിലാണ് ഗവര്‍ണര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ - റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകും.അത് തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories