മീഡിയ വണ്‍ ചാനലിന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. വിലക്കേര്‍പ്പെടുത്തിയ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് അകാരണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചാനലിനെതിരെ ആഭ്യന്തര മന്ത്രാലയം നല്‍കിയ മുദ്രവെച്ച റിപ്പോര്‍ട്ടിനെതിരെയും കോടതി രൂക്ഷ വിമര്‍ശനം നടത്തി.പൗരാവകാശം നിഷേധിക്കാന്‍ ഭരണകൂടം ദേശ സുരക്ഷാ മറയാക്കുകയാണെന്നും ഇത് നിയമ വാഴ്ചയ്ക്ക് യോജിച്ചതല്ലെന്നും കോടതി വ്യക്തമാക്കി.
നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കണം. ചാനല്‍ ദേശ സുരക്ഷയ്ക്ക് വിരുദ്ധമായി പ്രവൃത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ലൈസന്‍സ് പുതുക്കുന്നതിന് അനുമതി നിക്ഷേധിച്ചത്.കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ മീഡിയ വണ്‍ മാനേജ്മെന്റ് സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്.