മാസപ്പടി കേസില്‍ എസ്എഫ്ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വായ്പാ തുക വക മാറ്റി ടി. വീണ ക്രമക്കേട് കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വീണ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സിഎംആര്‍എല്‍- എക്‌സാലോജിക് പണമിടപാടിന്റെ മുഖ്യ ആസൂത്രക വീണയെന്ന് എസ്എഫ്‌ഐഒ വ്യക്തമാക്കിയിരുന്നു. എക്സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നു എന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.