ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാന്‍. പാകിസ്ഥാന് വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധത്തിനിറങ്ങുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പാകിസ്ഥാന്‍ ആണവ രാഷ്ട്രമാണെന്ന് ആരും മറക്കരുത്. കശ്മീരില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യാന്തര തലത്തില്‍ അന്വേഷണം വേണം, ഇതിന് രാജ്യാന്തര അന്വേഷകരുമായി പ്രവര്‍ത്തിക്കാന്‍ തയാറാണ്. രാജ്യാന്തര പ്രതിനിധികള്‍ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാക്കിസ്ഥാന്‍ സഹകരിക്കാന്‍ തയാറാണെന്നും ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഭീകരസംഘടനകളെ പരിശീലിപ്പിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ചരിത്രം പാക്കിസ്ഥാനുണ്ടെന്നും ക്വാജ അസിഫ് സമ്മതിച്ചു. ബ്രിട്ടിഷ് ചാനലായ സ്‌കൈ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രിയുടെ ഭീഷണി. ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദിജല കരാര്‍ റദ്ദാക്കിയതിന് പിന്നാലയാണ് മന്ത്രിയുടെ പ്രതികരണം.