Share this Article
Union Budget
മാസപ്പടി കേസ്; തീരുമാനമെടുത്തത് തങ്ങളുടെ വാധം കേള്‍ക്കാതെയെന്ന് CMRL
Masappadi Case Controversy

എക്‌സാലോജിക്-സിഎംആര്‍എല്‍ ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ കുറ്റപത്രം ഫയലില്‍ സ്വീകരിച്ച വിചാരണക്കോടതി നടപടിക്കെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയില്‍.  എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി തീരുമാനമെടുത്തതെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കുറ്റുപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയിലും സിഎംആര്‍എല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് കോടതി തുടര്‍നടപടികള്‍ക്ക് ഉത്തരവിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories