Share this Article
image
'തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപിക്കാൻ ആർക്കും കഴിയില്ലെന്ന് ഒ രാജ​ഗോപാൽ
വെബ് ടീം
posted on 08-01-2024
1 min read
o rajagopal says about Shashi tharoor

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന്  ഒ രാജഗോപാൽ പറ‍ഞ്ഞു. പാലക്കാട്‌ നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജ​ഗോപാൽ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു അവാർഡ്ദാന ചടങ്ങിൽ പ്രസം​ഗിക്കവേയാണ് ഒ രാജ​ഗോപാലിന്റെ വാക്കുകൾ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories