തിരുവനന്തപുരം: സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യിൽനിന്നു (സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം മൂവിസ്) രാജിവച്ച് സൂരജ് സന്തോഷ്. സൈബർ ആക്രമണത്തിൽ തന്നെ സംഘടന പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയാണ് രാജി. അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക കെ.എസ്.ചിത്രയെ സൂരജ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സൈബർ ആക്രമണം.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ വാക്കുകളെയാണു സൂരജ് വിമർശിച്ചത്. ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ വിമർശനം. വസ്തുത സൗകര്യപൂർവം മറക്കുന്നുവെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം.