ടോക്കിയോ: ആദ്യ ചാന്ദ്രാ പര്യവേക്ഷണത്തിന്‍റെ ഭാഗമായി ജപ്പാൻ വിക്ഷേപിച്ച ‘സ്ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ) എന്ന പേടകം ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങി. ഇതോടെ ചന്ദ്രനിൽ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ.
ചന്ദ്രനിലെ കടൽ എന്നു വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് ഇറക്കിയത്. 2023 സെപ്റ്റംബര്‍ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്. ജപ്പാന്‍റെ അടുത്ത ദൗത്യം ഇസ്രോയുമായി ചേര്‍ന്ന് നടത്തുന്ന ലൂപക്സ് ആണ്.
ചന്ദ്രന്‍റെ ഉപരിതലത്തിൽ എവിടെ വേണമെങ്കിലും ഇറങ്ങാൻ സാധിക്കുന്ന ‘പിൻ പോയിന്‍റ് ലാൻഡിങ്’ വിദ്യയാണ് ജപ്പാൻ പരീക്ഷിച്ചത്. മുൻ ചാന്ദ്രാദൗത്യ പേടകങ്ങൾ ഇറങ്ങിയത് ചന്ദ്രന്‍റെ വിവിധ ധ്രുവങ്ങൾ കേന്ദ്രീകരിച്ചായിരുന്നു.