Share this Article
image
പാത്രിയർക്കീസ് ബാവയുടെ ഇന്ത്യാ സന്ദർശനത്തിന് തുടക്കമായി; ബാംഗ്ലൂരുവിൽ എത്തിച്ചേർന്ന ബാവായ്ക്ക് ഊഷ്മള വരവേൽപ്പുമായി വിശ്വാസികൾ
വെബ് ടീം
posted on 25-01-2024
1 min read
Patriarch Bawa’s visit to India has begun

ബംഗളുരു: ആകമാന യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ നാലാം ഇന്ത്യൻ സന്ദർശനം ആരംഭിച്ചു. രാവിലെ 8.30 ന് ബാംഗ്ലൂരു  കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാത്രിയർക്കീസ് ബാവയ്ക്കും സംഘത്തിനും സ്വീകരണം നൽകി.

മലങ്കര മെത്രാപ്പോലീത്ത  ജോസഫ് മാർ ഗ്രിഗോറിയസ്  മെത്രാപ്പോലീത്ത, ഭദ്രാസനാധിപൻ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ദിയസ്‌കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, സ്‌തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, സഭാ അൽമായ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, മുൻ എം.എൽ.എ സാജു പോൾ, വൈദീക ശ്രേഷ്ഠർ, സഭാ വർക്കിംഗ് – മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, നൂറു കണക്കിന് വിശ്വാസി സമൂഹം എന്നിവർ ചേർന്നാണ് ഊഷ്മളമായ സ്വീകരണം നൽകിയത്.

വൈകിട്ട് 4.15 ന് പാത്രിയർക്കീസ് ബാവയ്ക്ക് യെലഹങ്ക സെന്റ് ബേസിൽ പള്ളിയിൽ സ്വീകരണം നൽകും. പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ നിർവ്വഹിക്കും. 7 മണിക്ക് ബാംഗ്ലൂർ ഭദ്രാസന ആസ്ഥാനത്തിന്റെ അടിസ്ഥാനശില ആശീർവദിച്ചു സ്ഥാപിക്കും. തുടർന്ന് പൊതു സമ്മേളനം നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories