വാരാണസി: ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ ചെയ്യാന്‍ അനുമതി. വാരാണസി ജില്ലാ കോടതിയുടേതാണ് വിധി. ഏഴ് ദിവസത്തിനകം ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം.
ഗ്യാന്‍വാപി മസ്ജിദിലെ തെക്ക് ഭാഗത്തെ വ്യാസ് കാ തെഖാനയില്‍ പൂജ നടത്താനാണ് വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരി പൂജകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. കോടതി വിധിയോടെ ഗ്യാന്‍വാപി പള്ളിയില്‍ എല്ലാവര്‍ക്കും പൂജ നടത്താനുള്ള അവകാശം ലഭിച്ചതായി ഹിന്ദുവിഭാത്തിന് നാഥ് വ്യാസ് പൂജ നടത്തിയിരുന്നതായാണ് ഹര്‍ജിക്കാരുടെ വാദം. അതേസമയം വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് പള്ളിക്കമ്മിറ്റി തീരുമാനം.വേണ്ടി ഹാജരായ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് അവിടെ പള്ളി നിര്‍മിച്ചതെന്നാണ് ഹിന്ദുവിഭാഗത്തിന്റെ വാദം. പള്ളി സമുച്ചയത്തിലെ അറകളില്‍ ഒന്ന് വ്യാസ് കുടുംബത്തിന്റെ അധീനതയിലാണെന്നും 1993-ല്‍ അധികൃതര്‍ പള്ളി സമുച്ചയം മുദ്രവയ്ക്കുന്നതുവരെ ഇവിടെ പുരോഹിതനായ സോമ