തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച സിഐ ടിഡി സുനിൽ കുമാറിനു സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കേസിൽ പ്രതിയായ അർജുനെ കോടതി വെറുതെ വിട്ടിരുന്നു. ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകൾ കോടതി എടുത്തു പറഞ്ഞു. പിന്നാലെ സിഐക്കെതിരെ നടപടി വേണമെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
നിലവിൽ എറണാകുളം വാഴക്കുളം എസ്എച്ഒ ആണ് സുനിൽ കുമാർ. കോടതി വിധി വന്നു ഒന്നര മാസം പിന്നിടുമ്പോഴാണ് നടപടി.