Share this Article
മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് സൗദിയിൽ ദാരുണാന്ത്യം
വെബ് ടീം
posted on 03-02-2024
1 min read
malayali-girl-died-road-accident-saudi

അൽഹസ: സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിന്റെ മകളാണ്.

ദമാമിൽ നിന്നും അൽ ഹസയിലെ അൽ ഉഖൈറിലേക്ക്‌ രണ്ട് വാഹനങ്ങളിലായി പുറപ്പെട്ട സംഘത്തിന്റെ ഒരു വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories