തിരുവനന്തപുരം: വിനോദസഞ്ചാര വികസനത്തിന് 5000 കോടിയുടെ പദ്ധതി, കൊവിഡിന് ശേഷം ടൂറിസം മേഖലയിൽ വൻ മാറ്റമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. മൂലധനം കേരളത്തിൽ നിഷേപിക്കാൻ തല്പര്യമുള്ളവർക്ക് പലിശ കുറച്ച് വായ്പ അനുവദിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റും. കേരളത്തിൽ വിദേശ സർവകലാശാല ക്യാമ്പസുകൾ അനുവദിക്കുന്നത് പരിശോധിക്കും. ഇതിലൂടെ കൂടുതൽ വിദേശ വിദ്യാർത്ഥികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.