തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം സഭയില്‍ ആരംഭിച്ചു. അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വർഷത്തെക്കുള്ള സംസ്ഥാന ബജറ്റ് കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. "കേരളത്തിന്റെ സമ്പദ്ഘടന സൂര്യോദയ സമ്പദ്ഘടന"യെന്ന് കെ എൻ ബാലഗോപാൽ. 1 ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതി സർക്കാർ ആസൂത്രണം ചെയ്യും.ഇതിനിടയിൽ കേന്ദ്രത്തിന് കടുത്ത വിമർശനം.കേന്ദ്രനടപടികൾ സംസ്ഥാനത്തെ സാമ്പത്തിക ഉപരോധത്തിലാക്കിയെന്നും, കേന്ദ്രത്തിന്റെ നടപടികൾക്കെതിരെ കയ്യും കെട്ടി മിണ്ടാതിരിക്കാനാവിക്കിയെന്നും ധനമന്ത്രി പറഞ്ഞു.