അടൂർ: ടെസ്റ്റ് ഡ്രൈവിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു.അടൂർ ഷോറൂമിലെ ജീവനക്കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്.അടൂർ പറന്തലിൽ വച്ചാണ് സംഭവം.
അടൂർ ഫയർഫോഴ്സ് എത്തി തീ അണച്ചു.
സ്കൂട്ടർ പൂർണമായി കത്തിനശിച്ചു.രണ്ട് ജീവനക്കാരാണ് ടെസ്റ്റ് ഡ്രൈവിനായി സ്കൂട്ടർ കൊണ്ടുപോയത്.സ്കൂട്ടർ യാത്രികന് പരിക്ക് ഉണ്ടെങ്കിലും സാരമുള്ളതല്ല. ഇലക്ട്രിക്ക് ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം