സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിച്ചു. നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതുന്നത.് ആദ്യദിനം കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താന്‍ സാധിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കൊച്ചിയിലെ സെന്റ് ആന്റണീസ് സ്‌കൂള്‍ കച്ചേരിപ്പടിയില്‍ മന്ത്രി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു.
രാവിലെ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു എങ്കിലും ആദ്യ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ഹാപ്പി. മലയാളം പേപ്പര്‍ ലളിതം തന്നെ. അതിന്റെ ആത്മവിശ്വാസത്തിലാണ് ഇനി അടുത്ത പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍. സമയം കുറച്ച് കുറഞ്ഞു പോയി എന്ന് ചലര്‍ക്ക് പരിഭവങ്ങളുണ്ട്.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എറണാകുളം സെന്റ് ആന്റണീസ് സ്‌കൂളില്‍ എത്തി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. ഓരോ മൂന്നു മാസം കൂടുമ്പോഴും ചെറിയ മോഡല്‍ പരീക്ഷകള്‍ നടത്താം എന്നാണ് മന്ത്രിയുടെ വാക്ക്. സംസ്ഥാനത്ത് ആദ്യം ദിനം പരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ സാധിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
എന്തായാലും പരീക്ഷ പേടി ഒക്കെ കുറഞ്ഞ് കുട്ടികള്‍ വലിയ ആത്മവിശ്വാസത്തില്‍ തന്നെയാണ്. 25-ാം തീയതി സോഷ്യല്‍ സയന്‍സ് പരീക്ഷയോടെയാണ് എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിക്കുന്നത്.