Share this Article
image
രണ്ട് വി.സിമാരെ പുറത്താക്കി ഗവർണർ
വെബ് ടീം
posted on 07-03-2024
1 min read
governor-sacked-two-vice-chancellors

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉത്തരവ് ഉടൻ പുറത്തിറങ്ങും.നിയമനത്തിൽ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി.ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യുജിസിയുടെ  അഭിപ്രായം തേടി.

ഈ വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോള്‍, ഗവര്‍ണര്‍ വിസിമാരുമായി ഹിയറിങ് നടത്തണമെന്നും കാരണം തേടണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജ്, സംസ്‌കൃത വിസി ഡോ. എം വി നാരായണന്‍ എന്നിവരുമായി ഹിയറിങ് നടത്തി. തുടര്‍ന്ന് ഗവര്‍ണര്‍ നിയമോപദേശവും തേടിയിരുന്നു.

ഓപ്പണ്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ യുജിസിയുടെ അഭിപ്രായം തേടി. നിയമനത്തില്‍ യുജിസി ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിാണ് യുജിസിയുടെ വിദഗ്‌ദോപദേശം തേടിയത്. ഓപ്പണ്‍ സര്‍വകലാശാല വിസി രാജിക്കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories