Share this Article
യുവാവിനെ ഒറ്റയാൻ ചവിട്ടി കൊന്നു
വെബ് ടീം
posted on 08-03-2024
1 min read
YOUNG MAN DIED IN ELEPHANT ATTACK

ആറുകാണി: യുവാവിനെ ഒറ്റയാൻ ചവിട്ടി കൊന്നു.കേരള - തമിഴ്നാട്  അതിർത്തിയിലാണ് ദാരുണ സംഭവം.ആറുകാണി, കീഴ്മല, ഒരുനൂറാംവയൽ മധു (37) ആണ് മരിച്ചത്.വൈകിട്ട്  5.30 ഓടെയാണ് സംഭവം.പ്ലാൻ്റേഷൻ വാച്ചറാണ് മധു.

അടുത്തുള്ള കൈതോടിൽ നിന്നും പൈപ്പ്  ഇട്ടാണ് മധു വീട്ടിലേക്ക് വെള്ളം എത്തിക്കുന്നത്. പൈപ്പ് വഴി  വെള്ളം എത്താതിനാൽ നിരത്തിയിലെ  അരുവിയിൽ എത്തിയപ്പോഴാണ് ഒറ്റയാൻ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ആന ഇപ്പോഴും മൃതദേഹത്തിനരികെ തന്നെയുണ്ടെന്നാണ് റിപ്പോർട്ട്.

ഫോറസ്റ്റർ അധികൃതർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട് 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories