കോട്ടയം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം.
ബിജെപി സ്ഥാനാര്‍ത്ഥികള്‍ വോട്ട് നേടി ജയിക്കാനാണ് മത്സരിക്കുന്നത്, എന്നാല്‍ മുരളീധരന്‍ പറയുന്നത് ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് വിഴ്ത്താനാണ് മത്സരിക്കുന്നതെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞു.
എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരന്‍, സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന്‍ തയാറായില്ല. ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.