തിരുവനന്തപുരം: ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചു.
തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. സിറ്റിങ് എംപിമാരിൽ സീറ്റില്ലാത്ത ഏക ആളും പ്രതാപനാണ്. തൃശൂരിൽ കെ മുരളീധരനാണ് കോൺഗ്രസ് സ്ഥാനാർഥി. പിന്നാലെയാണ് പ്രതാപനു പുതിയ ചുമതല നൽകിയത്.