Share this Article
‘629 കേസുകൾ പിൻവലിച്ചു; അന്വേഷണഘട്ടത്തിലുള്ളത് ഒരു കേസ് മാത്രം’ അപേക്ഷ നൽകുന്ന മുറയ്ക്ക് പിൻവലിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
വെബ് ടീം
posted on 14-03-2024
1 min read
cm-pinarayi-vijayan-about-caa-protest-cases-of-kerala

തിരുവനന്തപുരം:  പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പൗരത്വ നിയമ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 835 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തതെന്നും ഇതിൽ 629 കേസുകൾ ഇതിനോടകം പിൻവലിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

‘ഈ വിഷയത്തിലെ കേസുകൾ പിൻവലിക്കുക എന്നത് നേരത്തെ തന്നെ എടുത്തിട്ടുള്ള നിലപാടാണ്. സംസ്ഥാനത്ത് 835 കേസുകളാണ് ആകെ റജിസ്റ്റർ ചെയ്തത്. ഇതിൽ 629 കേസുകൾ ഇതിനോടകം കോടതിയിൽനിന്ന് ഇല്ലാതായി. നിലവിൽ കോടതിയുടെ പരിഗണനയിൽ 206 കേസുകളാണ്. അതിൽ 86 എണ്ണത്തിൽ  സർക്കാർ പിൻവലിക്കാനുള്ള സമ്മതം നൽകി. ഇനി ഇതിന്മേൽ തീരുമാനമെടുക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്. അന്വേഷണഘട്ടത്തിലുള്ളത് കേവലം ഒരു കേസുമാത്രമാണ്. കേസു തീർപ്പാക്കാൻ സർക്കാരിൽ അപേക്ഷ നൽകണം. അങ്ങനെ അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകൾ മാത്രമേ തുടരുന്നുള്ളൂ. അപേക്ഷ നൽകുന്ന മുറയ്ക്ക് കേസുകൾ പിൻവലിക്കുന്നുണ്ട്.’’– മുഖ്യമന്ത്രി പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories