Share this Article
image
ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ
വെബ് ടീം
posted on 25-03-2024
1 min read
-crime-branch-in-high-court-to-release-documents-seized-by-ed

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഇ.ഡിയിൽ നിന്ന് ഒറിജിനൽ രേഖകൾ വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

ഫോറൻസിക് പരിശോധന നടത്തേണ്ടതിനാൽ രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഇതേ ആവശ്യവുമായി ക്രൈംബ്രാഞ്ച് നേരത്തെ പി.എം.എൽ.എ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു. നേരത്തെ ആവശ്യപ്പെട്ടപ്പോൾ ഇ.ഡി ആവശ്യം തള്ളുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

രേഖകളുടെ പകർപ്പ് നൽകാൻ തയ്യാറാണെന്ന് ഇ.ഡി ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഹർജി തള്ളിയിരുന്നത്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഇ.ഡിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തിലെ 12 സഹകരണ ബാങ്കുകളിലെ അഴിമതികൾ കൂടി അന്വേഷിക്കാനുണ്ടെന്നായിരുന്നു ഇ.ഡിയുടെ മറുപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories