Share this Article
ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ തല പുറത്തിട്ട യാത്രക്കാരിയുടെ തലയറ്റു; ദാരുണാന്ത്യം
വെബ് ടീം
posted on 25-01-2025
1 min read
WOMEN

ചാമരാജനഗർ: ബസ് യാത്രക്കിടെ തലയറ്റുപോയി യാത്രക്കാരിക്ക് ദാരുണാന്ത്യം. കർണാടക ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിച്ചു. സ്ത്രീയുടെ തലയും ഉടലും വേറെയായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.സംഭവം നടന്ന ഉടൻ സ്ത്രീ മരിച്ചു.

തിരക്കേറിയ റോഡിലാണ് അപകടം സംഭവിച്ചത്. മൈസൂരു അർബൻ ഡിവിഷനിലെ ഡിവിഷണൽ കൺട്രോളർ, ഡിഎംഇ, ഡിടിഒ, എസ്ഒ എന്നിവർ പരിശോധനയ്ക്കായി സ്ഥലം സന്ദർശിച്ചു.

യാത്രയ്ക്കിടെ ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാരിയിരുന്ന സ്ത്രീയെ അടുത്തുവന്ന ലോറി ഇടിച്ചതായാണ് റിപ്പോർട്ട്.ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്തുവരികയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories