യുജിസി കരട് നിര്‍ദേശങ്ങള്‍ ഭരണഘടന വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ജനാധിപത്യ വിരുദ്ധവും, ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണ്. മുഴുവന്‍ അധികാരവും ചാന്‍സിലറായ ഗവര്‍ണര്‍ക്ക് നല്‍കുന്നതാണ് യുജിസി കരട് ഭേദഗതി, ഇത് രാഷ്ട്രീയ താത്പര്യങ്ങളോടെയുള്ള നിയമനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.