Share this Article
Union Budget
കന്യാകുമാരിയിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കേരളത്തിൽ 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്
വെബ് ടീം
7 hours 34 Minutes Ago
1 min read
rain alert

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ഞായറാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച 2.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.അതേസമയം, കേരളത്തിൽ ഞായറാഴ്ച ആറ് ജില്ലകളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories