കൊച്ചി: ജി.സുരേഷ് കുമാറിനെതിരായ പോസ്റ്റിൽ ആന്റണി പെരുമ്പാവൂർ കാരണം കാണിക്കണമെന്ന് ചേംബര്‍ യോഗം. ഏഴു ദിവസത്തിനുള്ളിൽ ആന്‍റണി പോസ്റ്റ് പിൻവലിക്കണം. ആന്റണിക്ക് അമര്‍ഷം ഉണ്ടായിരുന്നെങ്കില്‍ നേരിട്ട് പറയാമായിരുന്നെന്നും യോഗം.സിനിമാ സമരത്തില്‍ ജി.സുരേഷ് കുമാർ പ്രഖ്യാപിച്ചത് കൂട്ടായ തീരുമാനമാണ്.സമരത്തിന് ഞങ്ങള്‍ക്ക് ഫെഫ്കയും അമ്മയും വേണ്ട.സൂചന പണിമുടക്ക് ഉണ്ടാകും, തീയതി പിന്നീട് അറിയിക്കും.
സിനിമയിൽ ഒരു താരവും അവിഭാജ്യഘടകമല്ലെന്നും അങ്ങനെയെങ്കിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഉണ്ടാകില്ലെന്നും മോഹന്‍ലാലിനെ ഉന്നം വച്ച് ഫിലിം ചേംബര്‍ പ്രസിഡന്‍റ് ബി.ആർ.ജേക്കബ് പറഞ്ഞു. 'അമ്മ' നാഥനില്ലാ കളരിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.