Share this Article
Union Budget
അവധി ആഘോഷത്തിനിടെ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി; സംഭവം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ
വെബ് ടീം
posted on 10-03-2025
1 min read
sudeeksha

സാന്റോ ഡൊമിങ്കോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധി ആഘോഷിക്കാനെത്തിയ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി. യുഎസിലെ പിറ്റ്സ്ബർഗ് സർവകലാശാല വിദ്യാർഥിനിയായ ഇരുപതുകാരിയായ സുദീക്ഷ കൊണങ്കിയെയാണ് കാണാതായത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കന കടൽത്തീരത്തു വെച്ചാണ് സുദീക്ഷയെ കാണാതായതെന്നും തിരച്ചിൽ ഊർജിതമാക്കിയെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസിയും യുഎസ് അധികൃതരും വിദ്യാർഥിക്കായി അന്വേഷണം തുടങ്ങി. മാർച്ച് 6നു പുലർച്ചെ 4 മണിയോടെയാണ് കടൽതീരത്ത് സുദീക്ഷയെ അവസാനമായി കണ്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories