Share this Article
Union Budget
KERALAVISION EXCLUSIVE/പെരുമ്പാവൂരിലെ വ്യാജ ആധാര്‍ നിര്‍മ്മാണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
വെബ് ടീം
16 hours 31 Minutes Ago
1 min read
FAKE

പെരുമ്പാവൂരിലെ വ്യാജ ആധാര്‍ നിര്‍മ്മാണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അസം മരിഗാന്‍ സരുചല സ്വദേശി റെയ്ഹാന്‍ ഉദ്ദീനാണ് അറസ്റ്റിലായത്. മുന്‍സിപ്പല്‍ കെട്ടിടത്തില്‍ മൈ- ത്രി മൊബൈല്‍സിന് മറവിലായിരുന്നു വ്യാജ ആധാര്‍ നിര്‍മ്മാണം. ഒരു സ്ത്രീയുടെ പേരില്‍ പുരുഷന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ കാര്‍ഡ് നിര്‍മ്മിച്ച് പ്രിന്റിങിന് തയ്യാറെടുക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.

വ്യാജ ആധാര്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലാപ്പ്‌ടോപ്പ്, ലാമിനേഷന്‍ മെഷീനും, കളര്‍ ഫോട്ടോസ്റ്റാറ്റ് പ്രിന്ററും, ലാമിനേഷന്‍ കവറുകളും, 25000 രൂപയും പൊലീസ് പിടിച്ചെടുത്തു. ആധാര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ ഹാരിജുല്‍ ഇസ്ലാമിനെ നേരത്തെ പിടികൂടിയിരുന്നു. പെരുമ്പാവൂരില്‍ മറ്റൊരു കേന്ദ്രത്തില്‍ ആധാര്‍ നിര്‍മ്മാണം നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories