Share this Article
Union Budget
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പരാതി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ 'തൃക്കണ്ണൻ' പൊലീസ് കസ്റ്റഡിയിൽ
വെബ് ടീം
posted on 11-03-2025
1 min read
thrikannan

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. തൃക്കണ്ണൻ എന്ന ഐഡിയിൽ വരുന്ന ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്.ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് തൃക്കണ്ണൻ എന്ന ഹാഫിസ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories