കെ രാധാകൃഷ്‌ണൻ MPക്ക് ED സമൻസ്.കൊച്ചി ഓഫീസിൽ ഹാജരാകാൻ ആണ് സമൻസ്. കരുവന്നൂർ ബാങ്ക് സാമ്പത്തിക ക്രമക്കേടിൽ ED അന്വേഷണം അവസാന ഘട്ടത്തിലെത്തിയിരിക്കുമ്പോഴാണ് സമൻസ്.ഇഡി നടപടികളോട് ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ മുമ്പ് വെളുപ്പെടുത്തിയിരുന്നു.കെ.രാധാകൃഷ്ണന്‍ മുന്‍പ് സി.പി.ഐ.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്നു. ആ കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി. അന്വേഷിക്കുന്നത്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇ.ഡി. മുന്‍പ് ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇ.ഡി.
അന്തിമ കുറ്റപത്രം തയാറാക്കുന്നതിന് മുന്നോടിയായാണ് കെ.രാധാകൃഷ്ണന്റെയും മൊഴിയെടുക്കുന്നത്. എന്നാല്‍, അദ്ദേഹം ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത് സംബന്ധിച്ച വിശദീകരണം പുറത്തുവന്നിട്ടില്ല. സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയായിരുന്നു എം.എം. വര്‍ഗീസ് അടക്കമുള്ള നേതാക്കളെ ഇതിനോടകം തന്നെ ഇ.ഡി. ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്.