ആശമാരുടെ സമരത്തിന് മുന്നില്‍ വഴങ്ങി സര്‍ക്കാര്‍. ആശമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കി. ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങൾ ഒഴിവാക്കിയാണ് ഉത്തരവ്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശുപത്രി വാസത്തിനിടെയുള്ള ആദ്യചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍
ന്യൂമോണിയ ബാധിച്ച് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശുപത്രി വാസത്തിനിടെയുള്ള ആദ്യചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍. ജെമേലി ആശുപത്രിയിലെ ചാപ്പലിലെ അല്‍ത്താരയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനാ നിരതനായി ഇരിക്കുന്ന മാര്‍പ്പാപ്പയുടെ ചിത്രമാണ് പുറത്തുവിട്ടത്.
ഫെബ്രുവരി 14 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം 88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയോ അദ്ദേഹത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്തുവരികയോ ചെയ്തിരുന്നില്ല. ഞായറാഴ്ച വരെ അദ്ദേഹത്തിന്റെ ഫോട്ടോകളൊന്നും പുറത്തുവന്നിരുന്നില്ല. ഞായറാഴ്ചത്തെ പൊതുപ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുത്തില്ല. മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പ്രകടമായ പുരോഗതിയുണ്ടെന്നും ഏറ്റവും പുതിയ പരിശോധനാ ഫലങ്ങളില്‍ ശ്വാസകോശങ്ങള്‍ രോഗമുക്തമാകുന്നത് വ്യക്തമാണെന്നും വത്തിക്കാന്‍ അറിയിച്ചു.