പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി ആശാ വർക്കർമാർ. മറ്റന്നാൾ 3 ആശമാർ അനിശ്ചിതകാല നിരാഹാരമിരിക്കും. പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ആവശ്യങ്ങൾ അംഗികരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ആശാ വർക്കർമാർ.
സുനിത വില്യംസിന്റേയും ബുച്ച് വില്‍മോറിന്റേയും മടക്കയാത്ര ഇന്ന്
അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്റേയും സഹയാത്രികന്‍ ബുച്ച് വില്‍മോറിന്റേയും മടക്കയാത്ര ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം 8.15നാണ് മടക്ക യാത്ര.സുനിതയും വില്‍മോറിനുമൊപ്പം നിക്ക് ഹേഗ്,അലക്സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങിയെത്തും.