Share this Article
Union Budget
പ്രത്യേക അനുമതിയോടെ ഒന്നാംതിയതി മദ്യം വിളമ്പാം; പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങൾക്ക് ബാർലൈസൻസ് നൽകും; കരട് മദ്യനയത്തിന് അംഗീകാരം
വെബ് ടീം
posted on 09-04-2025
1 min read
LIQUOR

തിരുവനന്തപുരം:  ഇനി ഒന്നാം തീയതിയും പ്രത്യേക അനുമതിയോടെ ചടങ്ങുകൾക്ക് ഹോട്ടലുകളിൽ മദ്യം വിളമ്പാം. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് നൽകിയിരിക്കുന്നത്. കരട് മദ്യനയത്തിന് മന്ത്രിസഭായോഗം  അംഗീകാരം നൽകി.ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്ക് മദ്യം നൽകുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പ്രത്യേക അനുമതി ദിവസം ബാർ തുറക്കരുതെന്നും ചടങ്ങിൽ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം.

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യ നൽകാം. യാനങ്ങൾക്ക് ബാർലൈസൻസ് നൽകും.  ടൂറിസത്തിന്റെ പേരിലാണ് അനുമതികൾ നൽകിയിരിക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories