Share this Article
Union Budget
ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഇന്ന് 60-ാം ദിവസത്തിലേക്ക്
Kerala Asha Workers' Day & Night Strike

 സമരം കടുപ്പിക്കാൻ ഒരുങ്ങി ആശാ പ്രവർത്തകർ. ഏപ്രിൽ 12ന് സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൗരസാഗരം സംഘടിപ്പിക്കും. എല്ലാ ജില്ലകളിൽ നിന്നുമുള്ള ആശാപ്രവർത്തകരുടെ കുടുംബവും പൗരസാഗരത്തിൽ പങ്കെടുക്കും. ആശവർക്കർമാരുടെ രാപ്പകൽ സമരം ഇന്ന് അറുപതാം ദിവസത്തിലേക്കും നിരാഹര സമരം ഇന്ന് 22 ആം ദിവസത്തിലേക്കും കടന്നു.


സമരം തീരാതിരിക്കാൻ കാരണം ആശമാർ തന്നെയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് സമര സമിതി. സമരത്തിന്റെ 62 ആം ദിവസം  സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൗരസാഗരം സംഘടിപ്പിക്കുമെന്ന് സമര സമിതി നേതാക്കൾ പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള 200 സംഘടനകൾ സമരത്തിന് പിന്തുണ നൽകിയെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.



മുന്നോട്ടുവെച്ച ആവശ്യങ്ങൾ വിട്ടുവീഴ്ചയില്ലാത്ത ആവശ്യങ്ങൾ അല്ലെന്നും ഇതിനോടകം തന്നെ നിരവധി വിട്ടു വീഴ്ചകൾ ചെയ്തുവെന്നും ആശ പ്രവർത്തകർ പറഞ്ഞു. സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇൻസെന്റീവ് അല്ല ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചതെന്നും ആശ പ്രവർത്തകർ പറഞ്ഞു. 


നിരവധി തവണ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടു എന്ന് മാത്രമല്ല ഓണറേറിയം വർദ്ധിപ്പിക്കുന്ന കാര്യവും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്ന കാര്യവും വേണ്ട രീതിയിൽ  പരിഗണിച്ചിരുന്നില്ല. പ്രശ്നം പരിഹരിക്കുന്നതുവരെ  സമരവുമായി മുന്നോട്ടു പോകാൻ ആണ് ആശാ പ്രവർത്തകരുടെ തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories