Share this Article
Union Budget
കെപിസിസി പുനഃസംഘടന എന്ന ആവശ്യം ശക്തമാവുന്നു
വെബ് ടീം
posted on 11-04-2025
1 min read
Demand for KPCC reorganization is growing stronger

എഐസിസി സമ്മേളനം പൂർത്തിയായതോടെ  കെപിസിസി പുനഃസംഘടന എന്ന ആവശ്യം ശക്തമാവുകയാണ്. കെപിസിസിയിൽ പൂർണമായ പുനഃസംഘടന വേണം എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ പുനഃസംഘടന ചർച്ചയായി എന്നാൽ എന്ന് എപ്പോൾ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയില്ല   പൂർണ്ണ തോതിലെ പുനഃസംഘടന എന്ന്‌ ഒരു വിഭാഗം നേതാക്കൾ വാദിക്കുമ്പോൾ കെപിസിസി അധ്യക്ഷനെ നിലനിർത്തി സജീവമല്ലാത്ത വരെ ഒഴിവാക്കി  പുനസംഘടന വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം  എല്ലാം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം  മതിയെന്ന നിലപാടിലാണ് എഐസിസി നേതൃത്വം  അതേസമയം  കേരളത്തിലെ ഡിസിസികൾ  ഉടൻ പുനസംഘടിപ്പിക്കാൻ ആണ് സാധ്യത തൃശ്ശൂർ ജില്ലയെ മാത്രം  പുനഃസംഘടനയിൽ നിന്നും ഒഴിവാക്കും   ഡിസിസി കളുടെ പുനസംഘടന  സാധ്യത കണക്കിലെടുത്ത്  ചില ഗ്രൂപ്പ് നേതാക്കന്മാർ അവകാശവാദങ്ങൾ ഉന്നയിച്ചു തുടങ്ങി  എന്നാൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പുനഃസംഘടന വേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എഐസിസി നേതൃത്വം ഡിസിസി പ്രസിഡണ്ട് മാർക്ക്  കൂടുതൽ ചുമതല നൽകുന്ന സാഹചര്യത്തിൽ സജീവ പ്രവർത്തകർ  മുൻനിരയിൽ എത്തണം എന്ന ആവശ്യമാണ് എഐസിസി നേതൃത്വത്തിന് ഉള്ളത്  നേതൃനിരയിലുള്ളവർ സജീവമല്ല എങ്കിൽ ഉപരി കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കണമെന്നും  തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കില്ലെന്നും ആണ് നേതൃത്വത്തിന്റെ നിലപാട്  കെപിസിസിയിലെ  പുനഃസംഘടന ആവശ്യം മുന്നോട്ടുവയ്ക്കുന്ന നേതാക്കന്മാർ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നീങ്ങിയാൽ എഐസിസി നേതൃത്വത്തിന്  തലവേദന കൂടും കെ സുധാകരനെ നിലനിർത്തി മുന്നോട്ടു പോകുന്നതിനോടും എഐസിസി നേതൃത്വത്തിന്  പൂർണ്ണ താല്പര്യമില്ല  എന്നാൽ കെ സുധാകരനെ പിണക്കി മുന്നോട്ട് പോകേണ്ട എന്നാണ്  നേതൃത്വത്തിന്റെ തീരുമാനം തിരക്കുപിടിച്ച് പുനഃസംഘടന നടത്തിയാൽ വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പ്രതീക്ഷകൾക്ക് മാങ്ങാലേക്കും  എന്നാണ് ചില എഐസിസി നേതാക്കൾ പറയുന്നത്  കെ സുധാകരൻ സ്വയം ഒഴിവായാൽ  കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക്   ഒരു ഡസൻ പേരുകളാണ് ഉള്ളത്  ആന്റോ ആന്റണി എംപി  ബെന്നി ബഹനാൻ  അടൂർ പ്രകാശ് കൊടിക്കുന്നിൽ സുരേഷ് റോജി ജോൺ തുടങ്ങിയ പേരുകളാണ് നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളത്  ജയ പരാജയങ്ങളും മത സമവാക്യങ്ങളും നോക്കി പ്രസിഡണ്ടിനെ നിശ്ചയിക്കാനാണ് എ ഐ സി സി നേതൃത്വത്തിന്റെ തീരുമാനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories