മുനമ്പം ഭൂമി കേസിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഇന്നും വാദം തുടരും. മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വഖഫ് ബോർഡ് 2019ൽ പുറത്തിറക്കിയ ഉത്തരവാണ് ട്രിബ്യൂണൽ ഇന്ന് പരിശോധിക്കുന്നത്. മുനമ്പത്തെ ഭൂമിയുടെ സ്വഭാവം പരിശോധിക്കുവാൻ ട്രിബ്യൂണൽ ഇന്നലെ തീരുമാനിച്ചിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണോ അതല്ല ദാനമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ട്രിബ്യൂണലിന്റെ തീരുമാനം. ഇത് സംബന്ധിച്ച് അവ്യക്തത ഒഴിവാക്കാനായി രജിസ്ട്രേഷൻ രേഖകൾ ഉൾപ്പെടെ പരിശോധിക്കും.