Share this Article
Union Budget
കേരള സർവകലാശാല സംഘർഷത്തിൽ കണ്ടാലറിയുന്ന 200 പേർക്കെതിരെ കേസെടുത്ത്
Kerala University Clash

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ  പൊലീസ് കേസെടുത്തു. 2 കേസുകളാണ് കണ്ടോൺമെന്റ് പൊലീസ് സ്വമേധയാ എടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന 200 ഓളം എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ് കേസ്. സംഘം ചേരൽ, മാർഗ്ഗ തടസ്സം സൃഷ്ടിക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ പരാതി നൽകിയിട്ടില്ല. അതേസമയം സംഘർഷം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തം പരസ്പരം ചാരുകയാണ് എസ്എഫ്ഐയും കെ എസ് യുവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories