Share this Article
Union Budget
പിഎം ശ്രീ പദ്ധതിയില്‍ ചേരേണ്ടതില്ലെന്ന് സിപിഐ മുഖപത്രം ജനയുഗം
CPI Paper janayugam

പിഎം ശ്രീ പദ്ധതിയില്‍ ചേരേണ്ടതില്ലെന്ന് സിപിഐ മുഖപത്രം ജനയുഗം. മോദി സര്‍ക്കാരിന്റെ ദുശാഠ്യത്തിന് വഴങ്ങരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. എസ്എസ്എ ഫണ്ട് തടഞ്ഞുവയ്ക്കുന്നതിലും കേന്ദ്രത്തിന് വിമര്‍ശനമുണ്ട്.


കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ  സിപിഐ മന്ത്രിമാർ നിലപാട് കടിപ്പിച്ചതോടെ പി എം ശ്രീ പദ്ധതിയെ കുറിച്ചുള്ള  തീരുമാനം  മാറ്റുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും  പി എം ശ്രീ പദ്ധതിയിൽ ചേർന്നതിനോട്  കടുത്ത വിയോജിപ്പ് അറിയിച്ചതിന് പിന്നാലെയാണ്  ജനയുഗം പത്രത്തിലെ മുഖപ്രസംഗം . 

ദേശീയ വിദ്യാഭ്യാസ നയം 2024 നടപ്പാക്കുന്നത് സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു  ഈ സാഹചര്യത്തിൽ സർവ്വശിക്ഷാ അഭിയാൻ  അനുസരിച്ച് കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപ  സമ്മർദ്ദം ചെലുത്തി വാങ്ങിച്ചടുക്കണമെന്നും മുഖപ്രസംഗത്തിൽ സൂചിപ്പിക്കുന്നു .

കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ വിദ്യാഭ്യാസരംഗത്ത്  കൈവരിച്ച നേട്ടങ്ങളെ അവഗണിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ നീക്കം  തുടർന്നുള്ള വികസനത്തെയും വളർച്ചയെയും തടയിടുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ നയമെന്നും  മുഖപ്രസംഗം വ്യക്തമാക്കുന്നു . കേന്ദ്ര വിദ്യാഭ്യാസ നയത്തിന് എതിരെ  ശക്തമായ വിമർശനം തന്നെയാണ് മുഖപ്രസംഗത്തിൽ ഉള്ളത്   സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ  ഭരണഘടനയും നീതിന്യായ വ്യവസ്ഥയും  അനുസരിച്ച് ലഭിക്കാനുള്ള അവകാശങ്ങൾ ഉറപ്പാക്കണം എന്നു പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories