പോപ് ഫ്രാൻസിസ് അവസാനമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ. ഭൌതികദേഹം സെന്റ് മാർത്ത ചാപ്പലിൽ നിന്ന് വിലാപ യാത്രയായി സെന്റ് പീറ്റഴ്സ് ബസിലിക്കയിൽ എത്തിച്ചു. പ്രാർഥനകൾക്ക് ശേഷം മൃതദേഹ പേടകം ബസിലിക്ക ഹാളിൽ ദർശനത്തിനായിവച്ചു. പൊതുദർശനം ആരംഭിച്ചു. ഭൌതിക ദേഹം കബറടകത്തിന് മുമ്പ് ശനിയാഴ്ച വത്തിക്കാൻ ചത്വരത്തിലേക്ക് മാറ്റും.