പുതിയ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30നു വിരമിക്കുന്ന സാഹചര്യത്തിലാണിത്. ശാരദയുടെ പിന്‍ഗാമി സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയാകും. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ എ.ജയതിലക് ചീഫ് സെക്രട്ടറിയാകുമെന്ന സൂചന ശക്തമാണ്. ചീഫ് സെക്രട്ടറിയായാല്‍ 2026 ജൂണ്‍ വരെ ജയതിലകിനുകാലാവധിയുണ്ട്.