സിപിഐഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ ഉദ്ഘാടനം ഇന്ന്. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തെങ്കിലും ചടങ്ങ് നേരത്തെ തീരുമാനിച്ചതിനാൽ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. തലസ്ഥാന നഗരത്തിന്റെ ഒത്ത നടുക്ക് പഴയ എകെജി സെന്ററിന്റെ അടുത്ത് ആണ് ഒമ്പത് നിലയുള്ള പുതിയ കെട്ടിടം. പണി പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടും പുതിയ കെട്ടിടത്തിന്റെ ഉൾകാഴ്ചകൾ പാർട്ടി പരസ്യമാക്കിയിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും മറ്റ് മുതിർന്ന നേതാക്കൾക്കും പുതിയ എകെജി സെന്ററിൽ പ്രത്യേക സൗകര്യങ്ങളുണ്ട്. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും മുറികൾ ഒരുക്കിയിട്ടുണ്ട്. പാർട്ടി യോഗങ്ങൾക്കും പ്രത്യേക കൂടിക്കാഴിച്ചകൾക്കുമൊക്കെ വിപുലമായ സൗകര്യങ്ങൾ പുതിയ പാർട്ടി ആസ്ഥാനത്തുണ്ടെന്നാണ് വിവരം.