ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ ഇടനിലക്കാരി മോഡലിംഗ് രംഗത്തുള്ള പാലക്കാട് സ്വദേശിനിയാണെന്ന നിഗമനത്തില്‍ എക്‌സൈസ്. നടന്‍മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കോപ്പം യുവതിയും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. 28ന് ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. അതേസമയം, നടൻമാരും യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിൻ്റെ തെളിവുകളും എക്സൈസിന് ലഭിച്ചു.