പഹല്‍ഗാമിലും കശ്മീരിലെ മറ്റിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരാക്രമണം നടത്തിയവരെ പ്രശംസിച്ച് പാകിസ്ഥാന്‍ ഉപ പ്രധാനമന്ത്രി ഇഷാഖ് ദാര്‍. ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ഇഷാഖ് ധറിന്റെ പ്രതികരണം. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. ജലലഭ്യത തടയുന്നത് യുദ്ധത്തിന് തുല്യമാണെന്നും, ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ സമാനമായ തിരിച്ചടി നല്‍കുമെന്നും ദാര്‍ മുന്നറിയിപ്പ് നല്‍കി .