Share this Article
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു/VIDEO
വെബ് ടീം
posted on 09-01-2024
1 min read
Noida man Dies Of Heart Attack While Playing Cricket

നോയിഡ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. നോയിഡയിൽ നിന്നുള്ള വികാസ് നേ​ഗി എന്ന മുപ്പത്തിനാലുകാരനാണ് മരിച്ചത്. ഹൃദയ​ഘാതം മൂലമാണ് മരണമെന്ന് റിപ്പോർട്ട്. 

റണ്ണെടുക്കാൻ മറുവശത്തേക്ക് ഓടിയെത്തുന്നതിനിടെ പാതിവഴിയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മറ്റു കളിക്കാർ ചേർന്ന് സി.പി.ആർ. നൽകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വികാസിന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനി​ഗമനം.

ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എ‍ഞ്ചിനിയർ കൂടിയാണ്. പോസ്റ്റ്മോർട്ടത്തിനൊടുവിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്.യുവാവ് ​ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീഴുന്നു, വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories