തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണവും സംഭരണവും മുടങ്ങും. കുടിശിക തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. റേഷന്‍ കരാറുകാര്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും.
നൂറ് കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശികയുണ്ടായിരുന്നത്. നവകേരള സദസ് നടക്കുന്ന വേളയില്‍ കരാറുകാര്‍ സമരത്തിലേക്ക് നീങ്ങിയതോടെ കുടിശിക നല്‍കാമെന്ന ഉറപ്പില്‍ സമരത്തില്‍ നിന്ന് കരാറുകാര്‍ പിന്‍വാങ്ങിയിരുന്നു. എന്നാല്‍ നൂറ് കോടി കുടിശികയില്‍ 14 കോടി മാത്രമാണ് കരാറുകാര്‍ക്ക് നല്‍കിയത്. ഇതോടെ തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിനും പ്രതിസന്ധി നേരിട്ടതോടെയാണ് വീണ്ടും സമരത്തിലേക്ക് നീങ്ങാന്‍ കരാറുകാര്‍ തീരുമാനിച്ചത്.