Share this Article
ശ്രീനിജിൻ എംഎല്‍എയെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതി; സാബു എം ജേക്കബിനെതിരെ കേസെടുത്തു
വെബ് ടീം
posted on 25-01-2024
1 min read
case-against-sabu-m-jacob-over-statement-against-pv-sreenijin-mla

കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ കിറ്റെക്‌സ് എംഡിയും ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവർത്തകന്റെ പരാതിയില്‍ എറണാകുളം പുത്തൻ കുരിശു പൊലീസാണ് കേസെടുത്തത്. സാബു ജേക്കബിന്‍റെ പരാമർശം കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് എഫ്ഐആറില്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വന്റി 20 സംഘടിപ്പിച്ച മഹാസമ്മേളന വേദിയില്‍ വെച്ചായിരുന്നു സാബു എം ജേക്കബിന്റെ അധിക്ഷേപ പരാമര്‍ശം. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാര്‍ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോയെന്ന് അന്വേഷിച്ച് ഇറങ്ങും എന്നുമാണ് സാബു ജേക്കബ് പ്രസംഗിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രസംഗം ശ്രീനിജിനെയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചാണിതെന്നും പരാതിയില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories