കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ.ബാബുവിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതൽ 2016 വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി കെ.ബാബുവിനെ ഇ.ഡി നേരത്തേ ചോദ്യംചെയ്തിരുന്നു. ഇതേ സംഭവത്തിൽ വിജിലൻസും ബാബുവിനെതിരെ കേസെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.