കോഴിക്കോട്: നെറ്റ്ഫ്‌ളിക്‌സിനും സ്വകാര്യചാനലിനും എതിരേ കൂടത്തായി കൊലക്കേസിലെ രണ്ടാം പ്രതി മാത്യൂ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതിയുടെ ഇടപെടല്‍.നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയും ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി മാത്യു നല്‍കിയ ഹര്‍ജിയില്‍ നെറ്റ്ഫ്‌ളിക്‌സിനും സ്വകാര്യ ചാനലിനും എരഞ്ഞിപ്പാലം സെഷന്‍സ് കോടതി (മാറാട് കോടതി) നോട്ടീസ് അയച്ചു.
ഈ മാസം 13-ന് കേസ് വീണ്ടും പരിഗണിക്കും. അന്നേദിവസം ഹാജരായി വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.