Share this Article
വിദേശ സര്‍വകലാശാലകള്‍ അംഗീകരിക്കാനാവില്ല; ബജറ്റ് പ്രഖ്യാപനത്തിൽ ആശങ്കയെന്ന് എസ്എഫ്‌ഐ
വെബ് ടീം
posted on 06-02-2024
1 min read
sfi-says-foreign-universities-cannot-be-accepted

കോഴിക്കോട് :സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്എഫ്‌ഐ. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു.

വിദേശ സര്‍വകലാശാലകളുടെ നിയന്ത്രണാധികാരം സര്‍ക്കാരിന് ഉണ്ടാകണം. സര്‍വകലാശാല വരുന്നത് സംബന്ധിച്ച് വലിയ ആകുലതയുണ്ട്. ഇത് അംഗീകരിക്കാനാവില്ല. വിദ്യാര്‍ഥികള്‍ക്ക് യാതൊരുവിധ വിവേചനങ്ങളുമുണ്ടാകാന്‍ പാടില്ലെന്നും ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്യുമെന്നും അനുശ്രീ പറഞ്ഞു. കോഴിക്കോട് എന്‍ഐടിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.

അതേസമയം, സംസ്ഥാനത്ത് വിദേശ സര്‍വകലാശാല ക്യമ്പസുകള്‍ സ്ഥാപിക്കുന്ന കാര്യം യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പരിശോധിക്കുമെന്നും തുടര്‍ന്നായിരിക്കും തീരുമാനമെടുക്കുകയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories